Connect with us

Kerala

സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുന്നു; കോഴിക്കോട് വീട് തകര്‍ന്നു

കോട്ടയത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത പല ജില്ലകളിലും ശക്തമായ മഴ തുടരുന്നു കാസര്‍കോട് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടര്‍ന്ന് ഒരു വീട്ടില്‍ വെള്ളം കയറി. കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.കോഴിക്കോട് തിരുവമ്പാടിയില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. താഴെ തിരുവമ്പാടി, കുനിയന്‍ പറമ്പത്ത് ഇടത്തില്‍ ഗോപിയുടെ വീടാണ് തകര്‍ന്നത്. പാലക്കാട് നെല്ലിയാമ്പതിയിലും ശക്തമായ മഴയുണ്ടായി. പുലര്‍ച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളില്‍ വെള്ളം കയറി. കോട്ടയത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.

കോഴിക്കോട് പതങ്കയം വെളളച്ചാട്ടത്തില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‌നിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി വച്ചിരുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

 

Latest