Kerala
കനത്ത മഴ; തൃശൂര്‍ കുന്നംകുളത്ത് കെട്ടിടം തകര്‍ന്നുവീണു
വടക്കാഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

കുന്നംകുളം | കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണു. തൃശൂരിലെ കുന്നംകുളം നഗരത്തിലാണ് സംഭവം.
വടക്കാഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. പത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.
അപകടം നടക്കുമ്പോള്‍ കെട്ടിടത്തിലെ കടയില്‍ ആളുകളുണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.
---- facebook comment plugin here -----