Kerala
കനത്ത മഴ: കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു
അറുമാനൂര്‍ മൂഴിക്കടവില്‍ നിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെത്തിയത്.
കോട്ടയം| കോട്ടയത്ത് മഴക്കെടുതിയില്‍ ഒരു മരണം കൂടി. അയര്‍ക്കുന്നം ആറുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂര്‍ മൂഴിക്കല്‍ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്ന ആറുമാനൂര്‍ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്.
രാവിലെ 11ഓടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് വെള്ളക്കെട്ടില്‍ വീണത്. ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങള്‍ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഡ്രൈവറായിരുന്ന ജിന്റോ അവിവാഹിതനാണ്.
Content Highlights:
A 43-year-old man named Jinto Mathew died after being swept away by heavy rains in Kottayam. He was a native of Arumanoor in Ayarkunnam. His body was later recovered from Moozhikkadavu in Arumanoor.




