Kerala
കനത്ത മഴ: ഡല്‍ഹിയില്‍ നിന്നും 15 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു; റോഡുകളിലും ഗതാഗതക്കുരുക്ക്
പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ എത്തുന്നതും പുറപ്പെടുന്നതും ഏറെ വൈകി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും ഉള്‍പ്പെടുന്നു. 12 വിമാനങ്ങള്‍ ജയ്പൂരിലേക്കും രണ്ട് വിമാനങ്ങള്‍ ചണ്ഡിഗഢിലേക്കും ഒരു വിമാനം ലഖ്നൗവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
ദക്ഷിണ ഡല്‍ഹിയുടെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയാണ്. ഇടിമിന്നല്‍, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു.
Adverse weather conditions may impact flight operations to and from Delhi today.
To ensure a smooth travel experience, we encourage our passengers to check the latest flight status at the following link before heading to the airport: https://t.co/5vemTROi62…
— Air India (@airindia) August 24, 2026
ഡല്‍ഹിക്ക് പുറമെ ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം തുടങ്ങിയ സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും റിപ്പോര്‍ട്ട് ചെയ്തു.
ഗാസിയാബാദില്‍ കനത്ത മഴയ്ക്ക് ശേഷവും റോഡുകളില്‍ വാഹന ഗതാഗതം മന്ദഗതിയിലായി. നിരവധി പ്രധാന റോഡുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു.
Content Highlights: Heavy rain and severe thunderstorms disrupted flight operations at Delhi airport, leading to the diversion of 15 flights including 3 international flights. The weather department issued warnings for high-speed winds and lightning. Waterlogging triggered major traffic jams in Delhi and Ghaziabad.
#WATCH | Children swim and play on a waterlogged road in Durga Vihar area of Delhi, as the city receives heavy rainfall pic.twitter.com/pfQobP0Aoi
— ANI (@ANI) August 24, 2026



