Connect with us

National

കിഴക്കന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം തുടരും

പശ്ചിമ ബംഗാളിലെ ഗംഗാ നദിയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിഞ്ഞ ആറ് ദിവസമായി ഉഷ്ണതരംഗം നിലനില്‍ക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത നാല് ദിവസങ്ങളില്‍ കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും ഉഷ്ണതരംഗം തുടരും.ഗംഗാതീരമായ പശ്ചിമ ബംഗാളിലും ബീഹാറിലും നാല് ദിവസത്തേക്ക് ചൂട് തരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സിക്കിം, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ ഉഷ്ണതരംഗാവസ്ഥ അനുഭവപ്പെടാം.

പശ്ചിമ ബംഗാളിലെ ഗംഗാ നദിയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിഞ്ഞ ആറ് ദിവസമായി ഉഷ്ണതരംഗം നിലനില്‍ക്കുകയാണ്.ഏപ്രില്‍ 18 മുതല്‍ 20 വരെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഏപ്രില്‍ 18 ന് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴ ഉണ്ടാകാനും സാധ്യതയുണ്ട്.

 

Latest