Connect with us

Kerala

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ 11 കിലോ കഞ്ചാവ് കണ്ടെത്തി

മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചിരുന്ന ബാഗില്‍ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്

Published

|

Last Updated

പാലക്കാട് | പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചിരുന്ന ബാഗില്‍ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്.

കഞ്ചാവിന് ഏകദേശം ആറ് ലക്ഷത്തോളം രൂപ വില വരും. സംഭവത്തില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധന ഭയന്ന് ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് സൂചന. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.

Latest