Connect with us

Kerala

വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു

എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

Published

|

Last Updated

ആലപ്പുഴ | പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പ്രകടനത്തില്‍ ഈ കുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പുറത്തായതോടെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നത്.

ഇന്നലെ അറസ്റ്റിലായ ഈരാറ്റുപേട്ട സ്വദേശി അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍ തനിക്ക് കുട്ടിയെ അറിയില്ലെന്നും പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് കുട്ടിയെ തോളിലേറ്റിയതെന്നുമാണ് അന്‍സാര്‍ പോലീസിന് നല്‍കിയ മൊഴി.