Kerala
ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി
കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മലപ്പുറം | പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മതപ്രഭാഷണത്തിൽ വേറിട്ട ശൈലിയിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ യുവ പ്രഭാഷകനായിരുന്നു മസ്ഊദ് സഖാഫി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക അടക്കം പല സംസ്ഥാനങ്ങളിലും അദ്ദേഹം പ്രഭാഷണവേദികളിൽ നിറഞ്ഞുനിന്നു.
ഗൂഡല്ലൂരിന് സമീപം പെരിയശോല മൂന്നാംതൊടിക അബ്ദുല്‍ കരീമിന്റെ മകന്‍ ആണ് 41 വയസ്സുകാരനായ ഹാഫിള് മസ്ഊദ് സഖാഫി.മലപ്പറം കാവനൂരിനടുത്ത പുളിയക്കോട്ടാണ് അദ്ദേഹം താമസിക്കുന്നത്.
ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ധീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആതിഖ, സൗദ. ഇന്ന് (23-02-25, ഞായര്‍) ഉച്ചക്ക് രണ്ടിന് പുളിയക്കോട് മേല്‍മുറി സുന്നി സെന്റര്‍ മസ്ജിദുല്‍ ഫൗസില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. വൈകിട്ട് നാലു മണിയോടെ വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും നടക്കും.



