Connect with us

Kerala

ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ് പി

നാലു വനിതാ പോലിസുദ്യോഗസ്ഥരെയാണ് ഗ്രീഷ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്

Published

|

Last Updated

തിരുവനന്തപുരം |  ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ശില്‍പ. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു.

ശുചിമുറിയില്‍നിന്ന് അണുനാശിനി കഴിച്ച കാര്യം ഗ്രീഷ്മ തന്നെയാണ് വെളിപ്പെടുത്തിയത്. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായും എസ് പി പറഞ്ഞു.

നാലു വനിതാ പോലിസുദ്യോഗസ്ഥരെയാണ് ഗ്രീഷ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഇന്നു രാവിലെ ചുമതലയേറ്റെടുത്ത രണ്ട് പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നു എസ്പി കൂട്ടിചേര്‍ത്തു.. പോലീസ് സ്‌റ്റേഷനുള്ളിലെ ശുചി മുറിയില്‍ കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷന് പുറത്തെ ശുചിമുറിയില്‍ കൊണ്ടുപോയതാണ് സംഭവത്തിന് കാരണം

ലൈസോൾ കുടിച്ചതിനെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്

Latest