Connect with us

National

പച്ചനിറത്തില്‍ നിറയെ രോമമുള്ള പാമ്പ്; വീഡിയോ വൈറല്‍

ദ സയന്‍സ് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച്, ഇത് വെള്ളത്തില്‍ ജീവിക്കുന്ന പഫ് ഫേസ്ഡ് വാട്ടര്‍ സ്‌നേക്ക് ആയിരിക്കാമെന്നാണ്.

Published

|

Last Updated

ബാങ്കോക്ക്| നിറയെ പച്ച രോമമുള്ള അസാധാരണ രൂപത്തിലുള്ള ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തായ്ലന്‍ഡിലെ ഒരു ചതുപ്പിലാണ് ഈ പാമ്പിനെ കണ്ടത്. പാമ്പിന്റെ രോമങ്ങളും അത് ചലിക്കുന്നതിനൊപ്പം ചലിക്കുകയാണ്. യാഹൂ ഓസ്ട്രേലിയയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 26-ന് സഖോണ്‍ നഖോണ്‍ പ്രവിശ്യയിലെ ടു എന്ന 49കാരന്റെ വീടിന് സമീപം വൃത്തിഹീനമായ വെള്ളത്തിലാണ് രണ്ട് അടി നീളമുള്ള ഈ പാമ്പിനെ കണ്ടത്.

രോമമുള്ള ഈ ജീവിയെ ടുവിന്റെ വീട്ടില്‍ തന്നെ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുകയാണ്. അധികാരികളുടെ തിരിച്ചറിയലിനായി കാത്തിരിക്കുകയാണവര്‍. ദ സയന്‍സ് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച്, ഇത് വെള്ളത്തില്‍ ജീവിക്കുന്ന പഫ് ഫേസ്ഡ് വാട്ടര്‍ സ്‌നേക്ക് ആയിരിക്കാമെന്നും വളരെക്കാലം ഇരയെ പിടിക്കുന്നതിനായി പാറക്കെട്ടുകളില്‍ കഴിഞ്ഞതിന്റെ ഭാഗമായി ഇതിന്റെ ശരീരത്തില്‍ പായല്‍ വളര്‍ന്നതാകാം എന്നാണ് കരുതുന്നത്.