Kozhikode
ഗ്രാമശ്രീ ഗ്രന്ഥാലയം ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
സൈക്കിള്‍ റാലിയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 30 ഓളം പേര്‍ പങ്കെടുത്തു

ഉള്ളിയേരി സൗത്ത് ഗ്രാമശ്രീ ഗ്രന്ഥാലയം സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലോറ സ്റ്റോപ്പില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി
ഉള്ളിയേരി | ഉള്ളിയേരി സൗത്ത് ഗ്രാമശ്രീ ഗ്രന്ഥാലയം വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പാലോറ സ്റ്റോപ്പില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 30 ഓളം പേര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകളുമായാണ് സൈക്കിള്‍ റാലി നടന്നത്. തുടര്‍ന്ന് ഗ്രന്ഥശാല പരിസരത്ത് ലഹരിക്കെതിരെ മനുഷ്യചങ്ങല തീര്‍ത്തു. എ ബൈജുലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ സദസ്സ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ആലി സംസാരിച്ചു. ബാലുശ്ശേരി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സുരേഷ് ബാബു ബോധവല്‍ക്കരണ ക്ലാസ് നടത്തി. എട്ടാം വാര്‍ഡ് മെമ്പര്‍ ഗീതാ വടക്കേടത്ത് സംസാരിച്ചു.
ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍ ആലിയെ പൊന്നാടയണിയിച്ച് ആദരിച്ചു. അനുമോദന സദസ്സില്‍ കായിക പ്രതിഭകളെയും എല്‍ എസ് എസ്, യു എസ് എസ് ജേതാക്കളെയും എസ് എസ് എല്‍ സി ,ഹയര്‍ സെക്കന്‍ഡറി വിജയികളെയും അനുമോദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ എം പ്രശാന്തന്‍ സ്വാഗതവും എ ബൈജു നന്ദിയും പറഞ്ഞു.