Connect with us

The war between the governor and the government

ഗവര്‍ണറുടേത് തറവേല: രൂക്ഷമായി പ്രതികരിച്ച് എം വി ജയരാജന്‍

'ഗവര്‍ണര്‍ പെരുമാറുന്നത് നിക്കറിട്ട സംഘിയെപ്പോലെ'

Published

|

Last Updated

കണ്ണൂര്‍ | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നിക്കറിട്ട് ശാഖകളില്‍ പോകുന്ന സംഘിയെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ സംഘികളേക്കാള്‍ തറ വേലയാണ് അദ്ദേഹം കാണിക്കുന്നതെന്നും എം വി ജയരാജന്‍ ഒരു ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു.

കണ്ണൂര്‍ വി സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ചയാളാണ് ഗവര്‍ണര്‍. എന്നിട്ട് അദ്ദേഹം ഇപ്പോള്‍ മലര്‍ന്ന് കിടന്ന് മുകളിലേട്ട് തുപ്പുകയാണ്. കണ്ണൂര്‍ വി സിക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.