Connect with us

Kerala

സര്‍ക്കാര്‍ സ്‌കൂളുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കഴക്കൂട്ടത്ത് നിര്‍വഹിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് നിര്‍വഹിച്ചു. നാല് ലക്ഷത്തോളം നവാഗതരാണ് ഇത്തവണ സ്‌കൂള്‍ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക.

സ്‌കൂളുകളില്‍ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോള്‍ ജാഗ്രത വേണം.കുട്ടികളുടെ ചെറിയ തോല്‍വികള്‍ ജീവിതത്തിന്റെ പാഠമാണ്-മുഖ്യമന്ത്രി പറഞ്ഞു

Latest