Connect with us

Business

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5560 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 101 രൂപയാണ്.

 

 

 

 

Latest