Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 960 രൂപ ഉയര്‍ന്നു.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റേക്കോര്‍ഡില്‍ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 960 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52280 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവില വര്‍ധിച്ചതാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ കാരണം.

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 360 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായിരുന്നു.