Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460 രൂപയായി.

ഇന്നലെ സ്വര്‍ണവില 600 രൂപ ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 രൂപയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരാന്‍ കാരണമായത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.