National
കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങി; യുവാവ് അറസ്റ്റില്‍
മുംബൈ വിമാനത്താവളത്തിലാണ് സംഭവം.
മുംബൈ| കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ ഏഴ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് അറസ്റ്റില്‍. മുംബൈ വിമാനത്താവളത്തിലാണ് സംഭവം.
പ്ലാസ്റ്റിക് ഫോയിലില്‍ പൊതിഞ്ഞ ഏഴ് സ്വര്‍ണബിസ്‌കറ്റാണ് യുവാവ് വിഴുങ്ങിയത്. സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ് വയറ്റില്‍ സ്വര്‍ണബിസ്‌കറ്റ് കണ്ടെത്തിയത്.
30 കാരനായ ഇന്‍തിസാര്‍ അലി എന്നയാളാണ് പിടിയിലായത്. ഏകദേശം 240 ഗ്രാം സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇയാളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തു.







