Connect with us

goa election

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി

പ്രിയങ്ക ഗാന്ധിയുടെ പ്രചരണ പരിപാടികള്‍ക്ക് തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്

Published

|

Last Updated

പനജി | അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രഥമ എട്ടംഗ പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടത്. ഇദ്ദേഹം മര്‍ഗോവ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രചരണ പരിപാടികള്‍ക്ക് തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സുധിര്‍ കനോല്‍കര്‍ മാപുസയില്‍ നിന്നും, ടോണി റോഡ്രഗസ് തലേഗാവില്‍ നിന്നും രാജേഷ് വീരങ്കര്‍ പോണ്ടയില്‍ നിന്നും സങ്കല്‍പ്പ് അമോങ്കര്‍ മാര്‍മുഗോയില്‍ നിന്നും അലക്‌സിയോ റെജിനാള്‍ഡോ ലോറന്‍സോ കോര്‍ട്ടോറിമില്‍ നിന്നും യുരി അല്‍മേയോ കൊണ്‍കോളിമില്‍ നിന്നും അല്‍ടോണ്‍ ഡി കോസ്റ്റ ക്യൂപെമില്‍ നിന്നും മത്സരിക്കും.

എന്നാല്‍, നിലവില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷവും ഏറ്റവും വലിയ ഒറ്റകക്ഷിയുമായ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

---- facebook comment plugin here -----

Latest