Kerala
ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി കുറ്റ്യാടി പുഴയില്‍ മുങ്ങി മരിച്ചു
പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് | പെണ്‍കുട്ടി കുറ്റ്യാടി പുഴയില്‍ മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യില്‍ നജ (17)യാണ് മരിച്ചത്. രാവിലെയാണ് സംഭവം.പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
കുറ്റ്യാടിയിലെ ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
---- facebook comment plugin here -----




