Connect with us

Kerala

കാഞ്ഞങ്ങാട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

വാതക ചോര്‍ച്ച ഇല്ലെന്ന് കണ്ടെത്തൽ

Published

|

Last Updated

കാസര്‍കോട് | കാഞ്ഞങ്ങാട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍ പി ജിയുമായി പോയ ടാങ്കറാണ് മറിഞ്ഞത്. വിദഗ്ധ സംഘമെത്തി നടത്തിയ പരിശോധനയില്‍ വാതക ചോര്‍ച്ച കണ്ടെത്താനായില്ല. ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് താഴെയുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു. മറ്റൊരു ടാങ്കറെത്തിച്ച് ഗ്യാസ് മാറ്റുന്ന പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് വിദഗ്ധ സംഘം അന്വേഷിക്കും.

 

---- facebook comment plugin here -----

Latest