Connect with us

mk stalin

ജി20 ഉച്ചകോടി: അത്താഴ വിരുന്നില്‍ സ്റ്റാലിന്‍ പങ്കെടുത്തത് തന്ത്രം

ബി ജെ പി വിഷ പാമ്പെന്ന് ഉദയനിധി

Published

|

Last Updated

ചെന്നൈ | ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ പങ്കെടുത്തത് രാഷ്ട്രീയം തന്ത്രം.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. സനാതന ധര്‍മ പരാമര്‍ശം ബി ജെ പി ദേശീയ തലത്തില്‍ വിവാദമാക്കിയ പശ്ചാത്തലത്തില്‍ അടവുപരമായാണ് സ്റ്റാലിന്റെ പങ്കാളിത്തത്തെ വിലയിരുത്തപ്പെടുന്നത്.

 

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടു സ്റ്റാലിന്‍ തന്നെയാണു തന്റെ പങ്കാളിത്തം വെളിപ്പെടുത്തിയത്.

മകന്‍ ഉദയനിധിയുടെ സനാതന ധര്‍മ പരാമര്‍ശത്തിന്റെ പേരില്‍ ഡി എം കെയെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരം ദേശീയ വികാരം ആയുധമാക്കുന്നതു തടയാനാണ് സ്റ്റാലിന്‍ പങ്കാളിയായതെന്നാണു വിവരം.

രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ നിന്നു വിട്ടുനിന്നാല്‍ ഹിന്ദുവിരുദ്ധതയോടൊപ്പം ദേശീയതയോടു ചേര്‍ന്നു നില്‍ക്കാത്തവര്‍ എന്ന പ്രചാരണവും ബി ജെ പി ഉന്നയിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സ്റ്റാലിന്റെ നീക്കം.

അടുത്തിടെ തമിഴ്‌നാട് മന്ത്രി വേലുവിന്റെ ചില പരാമരഹങ്ങള്‍ ഉയര്‍ത്തി ഡി എം കെ വിഘടനവാദികള്‍ എന്ന ആക്ഷേപം മോദി ഉയര്‍ത്തിയിരുന്നു.

 

ദക്ഷിണേന്തയിലെ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, കെ ചന്ദ്രശേഖര്‍ രാവു, പിണറായി വിജയന്‍, ലാണ്ടനിലുള്ള ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ വിരുന്നില്‍ നിന്നു വിട്ടുനിന്നിരുന്നു.

സ്റ്റാലിന്റെ വിരുന്നില്‍ പങ്കെടുത്തത് ഭരണപരമായ തീരുമാനമെന്നാണ് ഡി എം കെ വൃത്തങ്ങള്‍ പ്രതികരിച്ചത്. ഇന്ത്യ മുന്നണിയുടെ ലക്ഷ്യവുമായി ഇതിനെ ബന്ധപ്പെടുത്തരുത്. മോദിക്കും ബി ജെ പിക്കും എതിരായ ആശയ പോരാട്ടം ശക്തമായി തുടരുമെന്നും ഡി എം കെ വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ, ബി ജെ പിക്കെതിരെ ശക്തമായി ഉദയനിധിസ്റ്റാലില്‍ രംഗത്തുവന്നു. ബി ജെ പി വിഷപാമ്പാണെന്നും അതിന് ഒളിച്ചിരിക്കാനുള്ള ഇടമായി എ ഐ എ ഡി എം കെ മാറിയെന്നും ഉദയനിധി ആരോപിക്കുകയും ചെയ്തു.