Connect with us

National

ഇന്ധന വില വര്‍ധന: കേന്ദ്ര സര്‍ക്കാറിന് എതിരായ കോൺഗ്രസ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തിയും ഡ്രം കൊട്ടിയും പ്രതിഷേധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കോണഗ്രസ് ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികൾക്ക് ഇന്ന് തുടക്കം. മാർച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

‘മെഹംഗായി മുക്ത് ഭാരത് അഭിയാന്‍’ എന്ന പേരില്‍ മൂന്നു ഘട്ടങ്ങളിലായാണ് പ്രതിഷേധ പരിപാടികള്‍ നടത്തുക. ഇന്ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തിയും ഡ്രം കൊട്ടിയും പ്രതിഷേധിക്കും.

രാവിലെ 9 മണിക്ക് എല്ലാ കോൺഗ്രസ് എംപിമാരും ഡൽഹിയിലെ വിജയ് ചൗക്കിൽ പ്രതിഷേധിക്കും. വിജയ് ചൗക്കിൽ പാർട്ടിയുടെ പ്രതിഷേധത്തിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും.

ഷിംലയിൽ നടക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കും.

Latest