Connect with us

oil price hike

ഇന്ധന വില വര്‍ധന: പ്രധാന്‍മന്ത്രി ജന്‍ധന്‍ ലൂട്ട് യോജനയാണെന്ന് രാഹുല്‍ ഗാന്ധി

2014 മെയ് മാസം ബൈക്ക് ഫുള്‍ ടാങ്കടിക്കാന്‍ 714 രൂപയാണ് ചെലവ് വന്നതെങ്കില്‍ ഇന്നത് 1038 രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് നാള്‍ക്കുനാള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് പൊതുജനങ്ങളുടെ പണം കവര്‍ച്ച ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു പി എ ഭരണം അവസാനിച്ച 2014 മെയ് മാസത്തെയും ഇന്നത്തെയും ഇന്ധന വില താരതമ്യം ചെയ്ത് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 2014 മെയ് മാസം സ്‌കൂട്ടര്‍, കാര്‍, ട്രാക്ടര്‍, ലോറി എന്നിവ ഫുള്‍ ടാങ്കടിക്കാന്‍ വരുന്ന ചെലവും ഇന്നത്തെ ചെലവുമാണ് രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തത്.

2014 മെയ് മാസം ബൈക്ക് ഫുള്‍ ടാങ്കടിക്കാന്‍ 714 രൂപയാണ് ചെലവ് വന്നതെങ്കില്‍ ഇന്നത് 1,038 രൂപയാണ്. കാറിന് 2,856 രൂപയാണെങ്കില്‍ ഇന്നത് 4,152 രൂപയും ട്രാക്ടറിന് 2,749 രൂപയാണെങ്കില്‍ ഇന്നത് 4,563 രൂപയുമാണ്. ട്രക്ക് ഫുള്‍ ടാങ്കടിക്കാന്‍ 2014ല്‍ 11,456 രൂപയാണ് ചെലവെങ്കില്‍ ഇന്ന് 19,014 രൂപ കൊടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

---- facebook comment plugin here -----

Latest