Kerala
പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു
കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭക്കുണ്ടായിരുന്ന വിയോജിപ്പുകള്‍ അവസാനിപ്പിച്ചത് അപ്രേമിന്റെ ഇടപെടലാണ്

തൃശൂര്‍ | പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. 86 വയസായിരുന്നു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും.
എഴുപതിലേറേ പുസ്തകങ്ങളുടെ കര്‍ത്താവാണ്. കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭക്കുണ്ടായിരുന്ന വിയോജിപ്പുകള്‍ അവസാനിപ്പിച്ചത് അപ്രേമിന്റെ ഇടപെടലാണ്
തൃശ്ശൂരിലെ മൂക്കന്‍ തറവാട്ടില്‍ ദേവസ്സിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂണ്‍ 13-ന് ജനനം. ജോര്‍ജ്ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യനാമം. തൃശ്ശൂര്‍ സി എം എസ് എല്‍ പി സ്‌കൂളിലും കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം. ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ പരീക്ഷ പാസായി സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.ഇന്റര്‍മീഡിയറ്റിന് ശേഷം ജബല്‍പൂരിലെ ലീയൊണാര്‍ഡ് തിയോളോജിക്കല്‍ സെമിനാരിയില്‍ നിന്ന് 1961-ല്‍ ദൈവശാസ്ത്രത്തില്‍ ബിരുദം നേടി.