Connect with us

Kerala

തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരന്‍ നായരുടെ പാര്‍ട്ടി മാറ്റം.

Published

|

Last Updated

തിരുവനന്തപുരം | മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവും കെ കരുണാകരന്റെ വിശ്വസ്തനുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറാണ് മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്നു മഹേശ്വരന്‍ നായര്‍.

ബിജെപി മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മഹേശ്വരന്‍ നായര്‍ അംഗത്വം സ്വീകരിച്ചത്. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരന്‍ നായരുടെ പാര്‍ട്ടി മാറ്റം.