Connect with us

National

മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു

മാര്‍ച്ച് 22 നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹന്‍ ഗുപ്ത അംഗത്വം സ്വീകരിച്ചത്. മാര്‍ച്ച് 22 നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. 15 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് രോഹന്‍ ഗുപ്ത പാര്‍ട്ടി വിട്ടത്.

വ്യക്തിഹത്യയും അപമാനവും കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് രോഹന്‍ ഗുപ്ത പ്രതികരിച്ചിരുന്നു. എ.ഐ.സി.സി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഒരു നേതാവിനെതിരെ ആരോപണമുയര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ രാജി.

 

 

 

 

---- facebook comment plugin here -----

Latest