Connect with us

From the print

ഹില്‍സിനായിയും സൈലവും കൈകോര്‍ക്കുന്നു

ആദ്യഘട്ടത്തില്‍ ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് നീറ്റ്/ജെ ഇ ഇ ഇന്റഗ്രേറ്റഡ് ബാച്ചാണ് ആരംഭിക്കുക.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി ബി ഐ ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ സൈലം ലേണിംഗും കൈകോര്‍ക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ പുതിയ കുതിച്ചുചാട്ടം ലക്ഷ്യമാക്കിയാണ് ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് സൈലം ലേണിംഗുമായി കൈകോര്‍ത്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് നീറ്റ്/ജെ ഇ ഇ ഇന്റഗ്രേറ്റഡ് ബാച്ചാണ് ആരംഭിക്കുക. ഇത് സംബന്ധിച്ച രേഖാ കൈമാറ്റ ചടങ്ങില്‍ ഡി ബി ഐ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ ചാലില്‍, സൈലം സി ഇ ഒ. ഡോ. അനന്ദു, ഡയറക്ടര്‍ വിനീഷ് കുമാര്‍, ഡി ബി ഐ ഡയറക്ടര്‍മാരായ അബ്ദുല്‍ ഗഫൂര്‍, സഹല്‍ കാവനൂര്‍ സംബന്ധിച്ചു.

പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ് അഡ്മിഷന് ബന്ധപ്പെടുക: +91 8078044000.

ഡി ബി ഐ ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ സൈലം ലേണിംഗും കൈകോര്‍ക്കുന്നതിന്റെ രേഖാ കൈമാറ്റ ചടങ്ങില്‍ നിന്ന്.

 

Latest