Connect with us

Food Poisoning

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; കാസര്‍കോട്ട് വിദ്യാര്‍ഥി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് 14 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Published

|

Last Updated

കാസര്‍കോട് | ഭക്ഷ്യവിഷബാധയേറ്റ് കാസര്‍കോട്ട് വിദ്യാര്‍ഥി മരിച്ചു. കണ്ണൂർ കരിവെള്ളൂർ സ്വദേശി ദേവാനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റ് 14 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരെയെല്ലാം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, ചെറുവത്തൂരിലെ കട പൂട്ടിച്ചെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.