suicide tvm
തിരുവനന്തപുരത്ത് ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
കടബാധ്യതയെ തുടര്‍ന്നുള്ള കൂട്ടആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം | തലസ്ഥാനത്തെ കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ച് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. തട്ടുകട നടത്തുന്ന ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് ജീവനൊടുക്കിയത്. മണിക്കുട്ടനെ കൂടാതെ ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതേദഹം കണ്ടെത്തിയത്.
ണിക്കുട്ടനും കുടുംബത്തിലും വലിയ കടബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം കൂട്ടആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല
---- facebook comment plugin here -----