Connect with us

VD SATHEESHAN

അക്രമത്തിന് ആഹ്വാനം ചെയ്തതിന് ആദ്യം കേസെടുക്കേണ്ടതു മുഖ്യമന്ത്രിക്കെതിരെ: വി ഡി സതീശന്‍

എം വി ഗോവിന്ദന്‍ സ്ഥിരമായി വിവരക്കേട് പറയുന്നയാളെന്നും ആരോപണം

Published

|

Last Updated

തിരുവനന്തപുരം | അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസെന്നും അങ്ങനെയെങ്കില്‍ ആദ്യം കേസെടുക്കേണ്ടതു മുഖ്യമന്ത്രിക്കെതിരെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കല്‍ തുടരണമെന്ന കലാപഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണ്. വധശ്രമത്തെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്നാണു പറഞ്ഞത്. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സര്‍ക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിരന്തരം വാര്‍ത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധം. രാഹുലിനോട് കന്റോണ്‍മെന്റ് സി ഐ പെരുമാറിയത് വളരെ മോശമായും ക്രൂരമായുമാണ്. എല്ലാം ഞങ്ങള്‍ക്കറിയാം എന്ന് മാത്രമേ പറയുന്നുള്ളൂ.

എം വി ഗോവിന്ദന്‍ പറയുന്നത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. എം വി ഗോവിന്ദന്‍ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണ്. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാര്‍ജ് സമ്മറി എങ്ങനെയാണ് വ്യാജ രേഖ ആകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

 

Latest