Connect with us

National

മുംബൈയില്‍ ആറ് നില വാണിജ്യ സ്ഥാപനത്തില്‍ തീപിടിത്തം; ആളപായമില്ല

അന്‍പതോളം ആളുകളെ രക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

മുംബൈ| മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ ആറ് നിലകളുള്ള വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം. ഇന്ന് രാവിലെ 9.30 ഓടെ ഏവിയോര്‍ കോര്‍പറേറ്റ് പാര്‍ക്കിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ആറാംനിലയില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അന്‍പതോളം ആളുകളെ രക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. അപകടത്തില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഫയലുകള്‍ എന്നിവയ്ക്ക് തീപിടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

 

Latest