National
മുംബൈ ധാരാവിയില്‍ വ്യവസായ മേഖലയില്‍ തീപിടുത്തം; ആറുപേര്‍ക്ക് പരുക്ക്
മുംബൈ ഫയര്‍ ബ്രിഗേഡിന്റെ പത്തു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
മുംബൈ|മുംബൈ ധാരാവിയില്‍ വ്യവസായ മേഖലയില്‍ തീപിടുത്തം. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ധാരാവി അശോക് മില്‍ കോംമ്പൗണ്ടിലാണ് തീപടര്‍ന്നത്.
വസ്ത്ര നിര്‍മ്മാണ ശാലയ്ക്കാണ് ആണ് ആദ്യം തീപിടിച്ചത്. പിന്നാലെ മൂന്നു നില കെട്ടിടം പൂര്‍ണമായി അഗ്‌നിക്കിരയായി. മുംബൈ ഫയര്‍ ബ്രിഗേഡിന്റെ പത്തു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.







