Connect with us

Kerala

എടയാര്‍ വ്യവസായ മേഖലയിലെ തീപിടിത്തം; സു​ര​ക്ഷാ​വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്

വര്‍ഷം തോറും നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് നടത്തിയിട്ടില്ല.

Published

|

Last Updated

കൊച്ചി| കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തിന് കാരണം സുരക്ഷാവീഴ്ചയെന്ന് ഫാക്‌റടറീസ് ആന്‍ഡ് ബോയ്‌ലര്‍സ് വകുപ്പ് കണ്ടെത്തി. വ്യാഴാഴ്ച സിജി ലൂബ്രിക്കന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വര്‍ഷം തോറും നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് നടത്തിയിട്ടില്ല. ഇതാകാം തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് കോയില്‍ ടെസ്റ്റ് ചെയ്യണമെന്ന് കാട്ടി ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലര്‍സ് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസമായിട്ടും സിജി ലൂബ്രികന്റ്‌സ് കോയില്‍ ടെസ്റ്റിംഗ് നടത്തിയില്ല. തുടര്‍ന്ന് പ്ലാന്റിന് പ്രവര്‍ത്തന അനുമതി നിഷേധിക്കുകയും പ്ലാന്റ് അടച്ചിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest