Kerala
ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്നു; ഇപ്പോള്‍ നുണ പറയാനും മത്സരിക്കുന്നു: മുഖ്യമന്ത്രി
ചെന്നിത്തലയുടെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി
പാലക്കാട് | സഹകരണ വകുപ്പിന്റെ കോമണ്‍ സോഫ്റ്റ്‌വെയര്‍ പദ്ധതിയുമായി രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിയെന്ന നിലയില്‍ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല വാദിക്കുന്നത് സ്വകാര്യ കമ്പനികള്‍ക്കു വേണ്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
---- facebook comment plugin here -----



