National
യുദ്ധവിമാനങ്ങള്‍ നഷ്ടമായി; സൈനിക മേധാവിയുടെ പ്രസ്താവനയില്‍ വിവാദം കത്തുന്നു
കേന്ദ്ര സര്‍ക്കാര്‍ പലതും മറച്ചുവച്ചെന്ന് പ്രതിപക്ഷം. സത്യം മൂടിവച്ചെന്ന് കോണ്‍ഗ്രസ്സ്. പാര്‍ലിമെന്റ് സമ്മേളനം ഉടന്‍ വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ്.

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിനിടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ പ്രസ്താവനയില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ പലതും മറച്ചുവച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.
സത്യം മൂടിവച്ചെന്ന് കോണ്‍ഗ്രസ്സും കുറ്റപ്പെടുത്തി. പാര്‍ലിമെന്റ് സമ്മേളനം ഉടന്‍ വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല.
---- facebook comment plugin here -----