Kerala
കുറ്റ്യാടിയിൽ പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
കോഴിക്കോട്| കുറ്റ്യാടിയില്‍ പതിനഞ്ചുകാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഏഴരയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുറ്റ്യാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.







