Connect with us

Kerala

അച്ഛനും കൊച്ചച്ഛനും ഗുരുക്കന്മാര്‍ ; മിമിക്രിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി മഹേശ്വര്‍

ആനുകാലിക വിഷയങ്ങളെ പ്രശസ്ത താരങ്ങളെ അണിനിരത്തി ഒരു ചാനല്‍ ചര്‍ച്ചയിലൂടെ അവതരിപ്പിച്ച് കാണികളുടെ കയ്യടി വാങ്ങിയാണ് മഹേശ്വര്‍ വേദി വിട്ടത്.

Published

|

Last Updated

കൊല്ലം | എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മഹേശ്വര്‍ കലാലോകത്തേക്ക് നടന്നു കയറുന്നത് അച്ഛനും കൊച്ചച്ഛനും തുറന്നു നല്‍കിയ പാതയിലൂടെയാണ്. മിമിക്രി കലാകരന്‍ മധു പുന്നപ്രയുടെ ഇളയ മകനാണ് മഹേശ്വര്‍.62ാമത് സംസ്ഥാനകലോത്സവത്തില്‍ മികച്ച പ്രകടനത്തിലൂടെ എ ഗ്രേഡും കരസഥമാക്കി ഈ മിടുക്കന്‍. ആനുകാലിക വിഷയങ്ങളെ പ്രശസ്ത താരങ്ങളെ അണിനിരത്തി ഒരു ചാനല്‍ ചര്‍ച്ചയിലൂടെ അവതരിപ്പിച്ച് കാണികളുടെ കയ്യടി വാങ്ങിയാണ് മഹേശ്വര്‍ വേദി വിട്ടത്.

നാടന്‍പാട്ട് കലാകരാന്‍ കൂടിയായ മഹേശ്വര്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും മിമിക്രിയില്‍ പങ്കെടുത്തിരുന്നു.
മല്‍സരവേദികള്‍ക്ക് പുറമെ ഉത്സവവേദികളും ഹാസ്യ പരിപാടികളും മഹേശ്വറിന്റെ ഇഷ്ട ഇടങ്ങളാണ്.

മിമിക്രിയില്‍ അച്ഛന്‍ മധുപുന്നപ്രയും അച്ഛന്റെ അനുജന്‍ പുന്നപ്ര മനോജുമാണ് ഗുരുക്കന്മാര്.

അമ്പലപ്പുഴ കുഞ്ചുപിള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മഹേശ്വര്‍

Latest