Connect with us

Ongoing News

എഫ് എ കപ്പ്: ചരിത്രം തിരുത്തി ചെമ്പടയുടെ കുതിപ്പ്

31ാം തവണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലില്‍. ജയം 3-1ന്. മത്സരത്തിൽ രണ്ട് ഫുൾഹാം താരങ്ങൾക്ക് റെഡ് കാർഡ്

Published

|

Last Updated

ലണ്ടന്‍ |  31ാം തവണയും എഫ് എ കപ്പ് സെമി ഫൈനലില്‍ ഇടം നേടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നേറ്റം ഐതിഹാസികം. ഈ വര്‍ഷം രണ്ടാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് എറിക്ടന്‍ ഹാഗിനും ശിശ്യർക്കും ഇനി വേണ്ടത്  രണ്ട് വിജയം.

സംഭവ ബഹുലമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഫുള്‍ഹാമിനെ 3-1ന് തുരത്തിയാണ് ചെമ്പടയുടെ സെമി പ്രവേശം. ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോളുകളും മാഴ്‌സല്‍ സാബിറ്റ്‌സെര്‍ ഒരു ഗോളും നേടി. അലക്‌സാണ്ടര്‍ മിട്രോവിക് മത്സരത്തിലെ 50ാം മിനുട്ടില്‍ ഫുള്‍ഹാമാണ് ആദ്യ ഗോള്‍ നേടിയത്.

ഇതിനിടെ, ഫുള്‍ഹാമിന്റെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 72ാം മിനുട്ടിലാണ് വില്യനും അലക്‌സാണ്ടര്‍ മിട്രോവിയും ചുവപ്പ് കാര്‍ഡ് കണ്ടത്. ഒരു ഗോളിന് ഫുള്‍ ഹാം മുന്നിട്ടു നില്‍ക്കുന്ന സമയത്താണ് രണ്ട് താരങ്ങള്‍ ഒരുമിച്ച് പുറത്തുപോകേണ്ടിവന്നത്.

ഒമ്പത് പേരുമായി കളി തുടര്‍ന്ന ഫുള്‍ഹാമിന് താളംപിഴച്ചു. 75, 77 മിനുറ്റുകളിലായി തുടരെ രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ ഇവർ മാനസികമായി പാടെ തകര്‍ന്നു. ഇന്‍ജുറി ടൈം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേശിക്കേ 96ാം മിനുറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി സെമി പ്രവേശം ആധികാരികമാക്കി.

ബുധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ബ്രൈറ്റണാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി.

---- facebook comment plugin here -----

Latest