Connect with us

ksrtc crisis

ഡീസലിന് അധിക വില; കെ എസ് ആര്‍ ടി സിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

വിപണി വിലയേക്കാള്‍ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികള്‍ ഈടാക്കുന്നതെന്നും ഈ സാഹചര്യം കോര്‍പറേഷന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടീസ്. 

ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിപണി വിലയേക്കാള്‍ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികള്‍ ഈടാക്കുന്നതെന്നും ഈ സാഹചര്യം കോര്‍പറേഷന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെ എസ് ആര്‍ ടി സിക്ക് എണ്ണ കമ്പനികള്‍ക്കെതിരെ കോടതിയില്‍ പോകാന്‍ സാധിക്കില്ലെന്നും, ആര്‍ബിട്രേഷന് മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിംകോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചയ്ക്ക് ശേഷം കെഎസ്ആര്‍ടിസി യുടെ ഹര്‍ജി വീണ്ടും പരിഗണിക്കും. 

Latest