Connect with us

Saji Cherian's Controversial Remarks

ഭരണഘടനയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം അനാദരവല്ല: പി ഡി ടി ആചാരി

'ഭരണഘടന ഒരു കാരണവശാലും വിമര്‍ശിക്കരുതെന്ന് പറയാന്‍ പറ്റില്ല; പല കാര്യങ്ങളും മാറ്റിയെടുക്കണം'

Published

|

Last Updated

തിരുവനന്തപുരം|  ഭരണഘടനയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം വിവാദമായിരിക്കെ, അഭിപ്രായം പറയുന്നത് അനാദരവമായി കാണാനാകില്ലെന്ന പ്രതികരണവുമായി മുന്‍ ലോക്‌സഭാ സെക്രട്ടറി പി ഡി ടി ആചാരി. ഭരണഘടന ഉപയോഗിച്ച് തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യുന്നുവെന്നത് ഒരു അഭിപ്രായമാണ്. അഭിപ്രായം പറയുന്നത് അനാദരവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതൊരു ജനാധിപത്യ രാജ്യമാണ്. നമുക്ക് ഒരു ഭരണഘടനയുമുണ്ട്. ഭരണഘടനയെ യാതൊരു കാരണവശാലും വിമര്‍ശിക്കരുതെന്ന് പറയാന്‍ പറ്റില്ല. പല കാര്യങ്ങളും മാറ്റിയെടുക്കേണ്ടതുണ്ട്. ഭരണഘടനയെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പല അഭിപ്രായങ്ങളുണ്ട്. ആ രീതിയില്‍ ഭരണഘടനയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തുക എന്നുള്ളത് അനാദരവായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest