Connect with us

tamilnadu

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം

ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനം നടന്നത്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് ശ്രീവില്ലിപുത്തൂരില്‍ പടക്കശാലയിലെ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനം നടന്നത്. ഇവിടെ നൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

നിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലിയിലുണ്ടായിരുന്നു.

മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പത്തോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ശിവകാശി, ശ്രീവില്ലിപുത്തൂര്‍ വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു.