Connect with us

National

മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു; ബൈക്ക് റേസറായ മലയാളി യുവാവ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി

നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടുതവണ വിജയിയാണ് അല്‍ഡ്രിന്‍.

Published

|

Last Updated

കോയമ്പത്തൂര്‍ |  മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന പരാതിയില്‍ ബൈക്ക് റേസറായ മലയാളി യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ അല്‍ഡ്രിന്‍ ബാബു(24)വാണ് പിടിയിലായത്. നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടുതവണ വിജയിയാണ് അല്‍ഡ്രിന്‍.

രണ്ടുവര്‍ഷം മുന്‍പ് അല്‍ഡ്രിനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ലഭിച്ചു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഡ്രിനാണ് യുവതിയുടെ സ്വകാര്യവിഡിയോകളും ദൃശ്യങ്ങളും പങ്കുവച്ചതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്

 

Latest