National
ടേക്ക് ഓഫിന് തൊട്ടുമുന്‍പ് എത്തിഹാദ് വിമാനത്തിന്റെ ഇടത് ചിറകില്‍ തീ പടര്‍ന്നു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
280 യാത്രക്കാര്‍ ഉണ്ടായിരുന്ന എത്തിഹാദ് എയര്‍വേസിന്റെ വിമാനത്തിന്റെ ഇടത് ചിറകിലാണ് തീ പിടിച്ചത്..
ചെന്നൈ| ചെന്നൈയില്‍ നിന്ന് അബൂദബിയിലേക്ക് യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ അഗ്‌നിബാധ. ചൊവ്വാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. 280 യാത്രക്കാര്‍ ഉണ്ടായിരുന്ന എത്തിഹാദ് എയര്‍വേസിന്റെ വിമാനത്തിന്റെ ഇടത് ചിറകില്‍ ടേക്ക് ഓഫിനൊരുങ്ങുന്നതിനിടെ തീ പിടിക്കുകയായിരുന്നു. പിന്നാലെ വിമാനം ടേക്ക് ഓഫ് ഉപേക്ഷിച്ചു. വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചെന്നൈയില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയതായിരുന്നു ഇ വൈ 0343 എന്ന വിമാനം. രാവിലെ 10.15നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ സാധിച്ചതായി വിമാനത്താവള അധികൃതര്‍ വിശദമാക്കി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
Content Highlights:
An Etihad Airways flight bound for Abu Dhabi caught fire while preparing for takeoff at Chennai International Airport on Tuesday morning. The blaze was noticed on the left wing of the aircraft, which was carrying 280 passengers, forcing the pilot to abort the takeoff immediately. Airport fire services successfully brought the fire under control, and all passengers were evacuated safely without any reported injuries.



