Connect with us

Kerala

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

സെക്‌സ് റാക്കറ്റ് കണ്ണിയാണ് ഇയാള്‍.

Published

|

Last Updated

എറണാകുളം| എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍. പാലക്കാട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. സെക്‌സ് റാക്കറ്റ് കണ്ണിയാണ് ഇയാള്‍. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.

പാര്‍ടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വ പുലര്‍ച്ചെ 4.30ഓടെ ആയിരുന്നു സംഭവം നടന്നത്. കലൂര്‍ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് വിദ്യാര്‍ഥിനികള്‍ ആക്രമിക്കപ്പെട്ടത്.

Content Highlights:
The main accused Akbar was arrested by the police from Palakkad in connection with the attack on girls in Kaloor. The incident took place five days ago when a group of eight people assaulted two female students walking early in the morning. Investigation revealed that the accused is a key member of an illegal sex racket operating under the guise of a hotel business.

Latest