Connect with us

Kerala

എജുസൈന്‍ കരിയര്‍ എക്‌സ്പോ ഇന്ന് ആരംഭിക്കും

അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, കേന്ദ്ര സര്‍വകലാശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Published

|

Last Updated

കൊച്ചി |വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (വെഫി) നേതൃത്വത്തില്‍ നടക്കുന്ന എജുസൈന്‍ കരിയര്‍ എക്‌സ്‌പൊ ഇന്ന് ആരംഭിക്കും. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന എക്‌സ്‌പൊ ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കും. ഞായറാഴ്ച വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറിലധികം ഉപദേശകരുടെ സേവനം ഉപയോഗപ്പെടുത്തി കരിയര്‍ പ്ലാന്‍ ചെയ്യാനുള്ള സേവനമാണ് സൗജന്യമായി സജ്ജീകരിച്ചിട്ടുള്ളത്.

സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍, ആര്‍ട്‌സ്, ലോ, കോമേഴ്‌സ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത കോഴ്‌സുകള്‍, രാജ്യത്തെ പ്രീമിയര്‍ സ്ഥാപനങ്ങള്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ സ്റ്റഡീസ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂണിവേഴ്‌സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, അപ്‌സ്‌കില്ലിങ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന സ്റ്റാളുകള്‍ എജുസൈനില്‍ ഉണ്ടായിരിക്കും.

അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, കേന്ദ്ര സര്‍വകലാശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും എക്‌സ്‌പോയില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കും.

 

Latest