Connect with us

Pathanamthitta

ഓമല്ലൂരില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആര്‍ എസ് എസ് അക്രമം; പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹം: ഡിവൈഎഫ്‌ഐ

ന്യൂനപക്ഷ ആക്രമണത്തിന്റെ കേരളത്തിലെ പരീക്ഷണശാലയായി മാറ്റുന്നതിനുള്ള ആര്‍.എസ്.എസ് പരിശ്രമത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട |  കഴിഞ്ഞദിവസം ഓമല്ലൂരിലെ ക്രിസ്തുമത വിശ്വാസികളുടെ പ്രാര്‍ത്ഥന ഹാളിലേക്ക് അതിക്രമിച്ചു കയറി സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികളെ ക്രൂരമായി ആക്രമിച്ച ആര്‍ എസ് എസ് സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി. രാജ്യത്ത് ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളെ ആക്രമിച്ചില്ലാതാക്കാം എന്നുള്ള ആര്‍.എസ്.എസിന്റെ വ്യാമോഹം കേരളത്തില്‍ വില പോവില്ല.ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഈ ആക്രമണം അരങ്ങേറിയത് എന്നത് ഈ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുന്നതിനും ഉള്ള അവകാശം ഭരണഘടനാപരമാ യ അവകാശമാണ് അത് ആര്‍.എസ്.എസിന്റെ ഔദാര്യത്തില്‍ നടത്തേണ്ട ഒന്നല്ലന്നും ജില്ലാ കമ്മറ്റി വ്യക്തമാക്ി.

 

ന്യൂനപക്ഷ ആക്രമണത്തിന്റെ കേരളത്തിലെ പരീക്ഷണശാലയായി മാറ്റുന്നതിനുള്ള ആര്‍.എസ്.എസ് പരിശ്രമത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

ചെന്നീര്‍ക്കര പഞ്ചായത്തിലുണ്ടായ ഒറ്റപ്പെട്ട സംഭവത്തിന്റെ മറവിലാണ് ആ കേസുമായി ഒരു ഒരു ബന്ധവും ഇല്ലാത്ത നൂറുകണക്കിന് വിശ്വാസികളെ പ്രാര്‍ത്ഥന കേന്ദ്രത്തില്‍ കയറി ആക്രമിക്കുന്നത് . ഇത്ര ക്രൂരമായ അക്രമവും നിയമലം ഘനവും നടന്നിട്ടും അതിന്മേല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമനടപ ടികള്‍ സ്വീകരിക്കുന്നതിന് തയ്യാറാവാത്ത പോലീസിന്റെയും സര്‍ക്കാരിന്റെയും സമീപനം ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കു ന്നതാണ് പോലീസ വിശ്വാസികള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് സംരക്ഷണം കൊടുത്തില്ലെങ്കില്‍ ജില്ലയിലെ അത്തരം ആരാധന കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പ്രവര്‍ത്തനം ഡി.വൈ.എഫ്.ഐ ഏര്‍പ്പെടുത്തുമെന്നും ഡി ഐ എഫ് എഫ് വ്യക്തമാക്കി.

Content Highlights: The DYFI Pathanamthitta District Committee strongly condemned the RSS attack on Christian believers at a prayer hall in Omalloor. The committee alleged that the attack was led by the BJP Panchayat President and criticized the police for failing to arrest the culprits. DYFI warned that they would provide protection to such centers if the police fail to protect constitutional rights.

 

Latest