Connect with us

Kerala

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡി വൈ എഫ് ഐ; അസൗകര്യം അറിയിച്ച് തരൂര്‍

കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മേഖല സംബന്ധിച്ച് സത്യസന്ധമായ അഭിപ്രായ പ്രകടനം നടത്തിയ വ്യക്തി എന്ന നിലയ്ക്കും തിരുവനന്തപുരം എം പി എന്ന നിലയ്ക്കുമാണ് തരൂരിനെ ക്ഷണിച്ചതെന്ന് ഡി വൈ എഫ് ഐ.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് നടത്തുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡി വൈ എഫ് ഐ. മാര്‍ച്ച് 1, 2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ക്ഷണം. എന്നാല്‍, സൂറത്തില്‍ പരിപാടി ഉള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ച തരൂര്‍, സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിന് ആശംസകളര്‍പ്പിച്ചു.

കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മേഖല സംബന്ധിച്ച് സത്യസന്ധമായ അഭിപ്രായ പ്രകടനം നടത്തിയ വ്യക്തി എന്ന നിലയ്ക്കും തിരുവനന്തപുരം എം പി എന്ന നിലയ്ക്കുമാണ് തരൂരിനെ ക്ഷണിച്ചതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഇത്തരം പരിപാടികള്‍ക്ക് നേരത്തെയും കോണ്‍ഗ്രസ്സ് നേതാക്കന്മാരെ ക്ഷണിച്ചിട്ടുണ്ട്. ചിലര്‍ പങ്കെടുക്കും. എന്നാല്‍, ചിലര്‍ വരാറില്ല.

വികസനത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്നാണ് തരൂര്‍ പറഞ്ഞത്. എന്നാല്‍, നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ട് എത്താന്‍ പ്രയാസമാണെന്നാണ് അദ്ദേഹം അറിയിച്ചത്. തരൂരിനെ ക്ഷണിച്ചതിനു പിന്നില്‍ ഇപ്പോഴത്തെ വിവാദങ്ങളാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സനോജ് വ്യക്തമാക്കി.

 

Latest