Connect with us

National

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ | ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയില്‍. എല്ലാ പ്രതികളുടെയും അറസ്റ്റ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) സംഘം രേഖപ്പെടുത്തി.

പ്രതികളെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്കു കൊണ്ടുപോയി. എല്ലാ പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കും. ഇന്ന് രാത്രി ഏഴോടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കും.

Latest