Connect with us

Uae

ഡോ. മുഹമ്മദ് കുഞ്ഞി സഖാഫിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ

Published

|

Last Updated

ദുബൈ | ഖാദിസിയ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇന്നലെ ദുബൈയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ജുമാ അല്‍ മുഹൈരി സി ഇ ഒ. മുഹമ്മദ് ഷാനിദില്‍ നിന്ന് ഗോള്‍ഡന്‍ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി.

ചടങ്ങില്‍ അറബി പ്രമുഖന്‍ അല്‍ മര്‍സൂഖി, സയ്യിദ് ഹൈദ്രോസ്, ഷാജഹാന്‍ കൂട്ടായി, ബശീര്‍ തിക്കോടി, ബശീര്‍ കൊല്ലം, ഫാറൂഖ് നഈമി, ഷാനവാസ് യു എ ക്യൂ, സാദിഖ് ഹാജി അജ്മാന്‍, അന്‍വര്‍ പിണറായി, ഷഫീഖ് ലത്വീഫി, കുഞ്ഞുമോന്‍ മത്തായി, ഗോപന്‍ മൈനാഗപ്പള്ളി, അബ്ദുല്‍ അഹദ്, യൂസുഫ് പട്ടാമ്പി, ഷഫീക്, ഉനൈസ് അബൂദബി, സലിം ജൗഹരി, റാഫി കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest