Connect with us

pinaryi niyamasabha

ജനങ്ങളെ വഞ്ചിച്ചതില്‍ ന്യായീകരിക്കുന്നോ?; ഫാഷന്‍ ഗോള്‍ഡ് കേസില്‍ ശംസുദ്ധീനോട് മുഖ്യമന്ത്രി

മോന്‍സന്റെ ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം |  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ അംഗം സഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ വഞ്ചിച്ചതിനെ ന്യായീകരിക്കുകയാണോ എന്ന് ലീഗ് അംഗം എന്‍ ശംസുദ്ധീനോട് മുഖ്യമന്ത്രി ചോദിച്ചു. തട്ടിപ്പിനെ ഇങ്ങനെ ന്യായീകരിക്കാന്‍ സഭയിലെ ഒരംഗത്തിന് എങ്ങനെ കഴിയുന്നെന്നും മുഖ്യമന്ത്രി ചോദിച്ചു. എം സി ഖമറുദ്ദീന്‍ പ്രതിയായ കാസര്‍ക്കോട്ടെ ഫാഷന്‍ ഗോള്‍ഡ് കേസ് തട്ടിപ്പും സംഘടിത കുറ്റകൃത്യവുമല്ലെന്നും  ബിസിനസ് തകര്‍ന്നതാണെന്നും എം ശംസുദ്ധീന്‍ ചോദ്യത്തോരവേളക്കിടെ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.

അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമാണെണോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞു.   ശബരിമല ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വര്‍ഷമുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. ഇത് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ദേശാഭിമാനിക്കെതിരെ നടപടിയെടുക്കുമോയെന്ന പതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ചെമ്പോല ആധികാരികമാണെന്ന് ഒരുഘട്ടത്തിലും സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വ്യക്തമാകുന്ന കാര്യങ്ങള്‍ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കള്‍ ആധികാരികമാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ വിഭാഗമാണ്. മോന്‍സണിന് സുരക്ഷയൊരുക്കിയത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest